will india find their ideal numbers 4 and 5 before the world cup
ലോകകപ്പിന് മുന്നോടിയായി ടീമിലെ വിശ്വസ്തരായ സ്ഥിരതയാര്‍ന്ന നാലാമനെയും അഞ്ചാമനെയും കണ്ടെത്തുകാണ് ടീം ഇന്ത്യ. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിലുള്ള താരങ്ങളും ടീമിലുള്‍പ്പെടാത്ത താരങ്ങളും ഈ രണ്ട് സ്ഥാനങ്ങളിലേക്ക് വാശിയേറിയ പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്.നിലവില്‍ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ കൈയ്യില്‍ ഭദ്രമാണ്. ആറാമനായി വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയും ഇന്ത്യ ടീമിലുണ്ടാവും. പക്ഷേ, ഇതിനിടയില്‍ വരുന്ന നാല്, അഞ്ച് സ്ഥാനങ്ങള്‍ക്കായുള്ള ശക്തമായ പോരാട്ടമാണ് താരങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്.